കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരിടവേളക്ക് ശേഷമാണ് കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടുന്നത്. നഗരത്തിലെ പേരുകേട്ട ഹോട്ടലുകളായ ഹോട്ടൽ ഹോട്ട് സ്‌പോട്ട്, ഹോട്ടൽ ഫുഡ് ബെ, കഫെ മെയ് സൂൺ, ബിനാലെ ഇന്റർ നാഷണൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടിയത്.
ഓണം അടുത്തിരിക്കെ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടൽ ഉടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.















