ബൈ ബൈ ടു കാർബൺ, ഗ്രീൻ ഹൈഡ്രജന് സ്വാഗതം; പുതിയ ചുവടുവെപ്പുമായി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈ ബൈ ടു കാർബൺ, ഗ്രീൻ ഹൈഡ്രജന് സ്വാഗതം; പുതിയ ചുവടുവെപ്പുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 06:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഹരിത ഹൈഡ്രജന് ഉത്പാദിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം. പുനരുൽപാദിപ്പിക്കാവുന്ന സ്രോതസുകളിൽ നിന്നോ വൈദ്യുതവിശ്ലേഷണം, സസ്യങ്ങളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ ലഭിക്കുന്ന പുനരുൽപ്പാദന ജൈവവസ്തുവായ ബയോമാസിനെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ ആയ ബയോമാസ് കൺവേർഷനിലൂടെയോ ഉത്ഭവിക്കുന്ന ഹൈഡ്രജനെ മാത്രമാകും ഇനി ‘ഗ്രീൻ ഹൈഡ്രജൻ’ എന്ന് വിളിക്കുക. ഊർജ്ജ സംരക്ഷണ സംവിധാനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഊർജ്ജത്തെയും ഹരിത ഹൈഡ്രജനായി കണക്കാകുമെന്ന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഓരോ കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോഴും പുറത്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് രണ്ട് കിലോഗ്രാമിൽ അധികമാകരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വൈദ്യുതവിശ്ലേഷണത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോൾ, ജലശുദ്ധീകരണം, വാതക ശുദ്ധീകരണം, ഹൈഡ്രജൻ കംപ്രഷൻ എന്ന് തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്നും ആകെ പുറന്തള്ളപ്പെടാവുന്ന കാർബണിന്റെ അളവാണ് രണ്ട് കിലോഗ്രം എന്നത്. 12 മാസ കാലയളവിൽ രണ്ട് കിലോഗ്രാം എന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്.

ഗ്രീൻ ഹൈഡ്രജന്റെയും ഉപോത്പന്നങ്ങളുടെയും അളവ്, നിരീക്ഷണം, പരിശോധന, സർട്ടിഫിക്കേഷൻ എന്നിവയ്‌ക്ക് വിശദമായ രീതിശാസ്ത്രം ഊർജ്ജ മന്ത്രാലയം ഉടൻ തന്നെ പുറത്തിറക്കും. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദന പദ്ധതികളുടെ നിരീക്ഷണം, സ്ഥിരീകരണം, സർട്ടിഫിക്കേഷൻ എന്നിവയ്‌ക്കായി അക്രഡിറ്റേഷനുള്ള നോഡൽ അതോറിറ്റിയാകും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രതിവർഷം അഞ്ച് ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനും ഇന്ത്യയെ ആഗോളതലത്തിൽ കാർബൺ രഹിത രാജ്യമാക്കി മാറ്റാനും ലക്ഷ്യമിട്ട് നാഷണൽ ഹൈഡ്രജൻ മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഹൈഡ്രജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി 13,050 കോടി രൂപ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിനും 4,440 കോടി രൂപ ഇലക്ട്രോലൈസർ നിർമ്മാണത്തിനുമായി വിനിയോഗിക്കുമെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചിരുന്നു. വൈദ്യുതി ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഭജിക്കാൻ ഉപയോഗിക്കുന്നവയാണ് ഇലക്ട്രോലൈസർ.

Tags: green hydrogenHydrogen
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies