തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.’പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പോലീസും സുരക്ഷാ സേനയും പ്രതിരോധിക്കുകയാണ്.’- കശ്മീര്‍ സോണ്‍ പോലീസ് ഔദ്യോഗിക എക്സ് പേജിലൂടെ വിവരങ്ങള്‍ പങ്കുവച്ചു.
രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും അക്രമണം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓഗസ്റ്റ് 5ന് നടന്ന ഓപ്പറേഷന് ആരംഭിച്ചത്.
ഓപ്പറേഷന് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് മൂന്ന് സൈനികരും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
Comments