ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 09:25 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് സ്വരൂപിച്ചത്. മദ്യശാലകൾ ആരംഭിക്കുന്നതിനായി സ്വീകരിച്ച അപേക്ഷകളിൽ നിന്നാണ് സർക്കാർ നേട്ടം കൊയ്തത്.

2,640 മദ്യശാലകൾ അനുവദിക്കുന്നതിനായി 1.32 അപേക്ഷകൾ എക്‌സൈസ് വകുപ്പ് സ്വീകരിച്ചിരുന്നു. ഓരോ അപേക്ഷകരിൽ നിന്നായി 2 ലക്ഷം രൂപയാണ് ഈടാക്കിയത്. പ്രസ്തുത അപേക്ഷകർക്ക് മദ്യശാല അനുവദിച്ചാലും ഇല്ലെങ്കിലും ആപ്ലിക്കേഷൻ ഫീസ് തിരികെ ലഭിക്കുന്നതല്ല. ഇത്തരത്തിൽ 2,639 കോടി രൂപയുടെ നേട്ടമുണ്ടാക്കുകയായിരുന്നു എക്‌സൈസ് വകുപ്പ്.

മദ്യശാല പ്രവർത്തിക്കുന്ന മേഖലയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് അപേക്ഷാ ഫീസ് നിശ്ചയിക്കുന്നത്. 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ഈ ഇനത്തിൽ എക്സൈസിന് നൽകേണ്ടി വരും. വാർഷിക ലൈസൻസ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23നകം അടയ്‌ക്കണം. 5000ത്തിന് താഴെ ജനസംഖ്യയുളള മേഖലയിൽ മദ്യശാല തുടങ്ങണമെങ്കിൽ 50 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. 20 ലക്ഷത്തിലധികം ജനസംഖ്യയുളള മേഖലയിൽ 1.1 കോടി രൂപയും എക്സൈസിന് നൽകണം. ലാഭ വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ കച്ചവടക്കാരന് ഈ തുക നഷ്ടമല്ല. സാധാരണ ബ്രാൻഡിൽ നിന്ന് 27 ശതമാനവും പ്രീമിയം ബ്രാൻഡിൽ നിന്ന് 20 ശതമാനവുമാണ് ഇവർക്ക് ലാഭമായി ലഭിക്കുക.

ഓഗസ്റ്റ് 4 മുതലാണ് സർക്കാർ അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഇത് അവസാനിച്ചു. അനുമതി ലഭിക്കുന്ന മദ്യശാലകൾക്ക് ഡിസംബർ ഒന്ന് മുതൽ തുറന്നുപ്രവർത്തിക്കാം. ആപ്ലിക്കേഷൻ ഫീ ഇനത്തിൽ 69,000 അപേക്ഷകളിൽ നിന്നായി 1,370 കോടി രൂപയാണ് രണ്ട് വർഷം മുൻപ് തെലങ്കാന എക്സൈസ് വകുപ്പ് നേടിയത്. 3500 കോടി രൂപ മദ്യശാലകളുടെ ലൈസൻസ് ഇനത്തിലും ലഭിച്ചു.

മദ്യവിൽപ്പനയിൽ നിന്നുളള വരുമാനവും തെലങ്കാനയിൽ വർദ്ധിച്ചിരിക്കുകയാണ്. 2015-2016ൽ 12,703 കോടി രൂപയായിരുന്നത് 2021-22ൽ 25,585 കോടി രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 30,000 കോടി രൂപയുടെ വിൽപ്പനയാണ് ഉണ്ടായിരിക്കുന്നത്.

Tags: Teleganashopsexcise departmentincomeLIQOUR
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies