തിരുവനന്തപുരം: സാമ്പത്തിക ധനസഹായം ലഭിക്കുന്നല്ലെന്ന് മന്ത്രിമാരുടെ പരാതി. പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന മന്ത്രിസഭാ യോഗത്തിൽ പരാതി ഉയർന്നപ്പോൾ സാമ്പത്തിക പ്രയാസം ഉണ്ടെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നൽകിയത്. പണം കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി താക്കീത് ചെയ്തു.
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നും അതിനാൽ കരുതലോടെ ചെലവഴിക്കണമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആവർത്തിക്കുകയും ചെയ്തു.
ഖജനാവ് ധൂർത്തടിച്ച് കാലിയാക്കിയ സർക്കാർ മന്ത്രിസഭാ യോഗത്തിൽ കേന്ദ്രത്തിനെതിരെ പഴിചാരാനും മറന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രമാണെന്നാണ് പറഞ്ഞുവെക്കുന്നത്. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾ ഇടപെടണമെന്നും കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നുമാണ് ധനമന്ത്രിയുടെ വാദം.
Comments