തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അടുത്തമാസം നാലിന് വീണ്ടും അവലോകനയോഗം ചേരും. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തില്ല.
സെപ്റ്റംബർ 4 വരെ പുറത്തുനിന്നും വൈദ്യുതി ഉയർന്ന വിലയ്‌ക്ക് വാങ്ങാൻ സർക്കാർ കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. 450 മെഗാ വാട്ടിന്റെ വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന മൂന്ന് കമ്പനികളുടെ കരാറാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. ഒരു കമ്പനിയിൽ നിന്നും വൈദ്യുതി ഡിസംബർ വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ പ്രകാരം ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങും. നിലവിൽ 300 വാട്ടിന്റെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് ഉള്ളത്.
പീക്ക് അവറിൽ വൈദ്യുതി കുറച്ചു ഉപയോഗിക്കണമെന്ന് മാത്രമാണ് നിലവിൽ കെഎസ്ഇബി പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വൈദ്യുതി മന്ത്രിയും കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.
Comments