എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ മൊഴി നൽകി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നേരിട്ടെത്തി മൊഴി നൽകിയത്. ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.
മൂന്നു കേസുകളിലാണു സുധാകരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട രണ്ടു സാക്ഷികളും ഇന്നലെ കോടതിയില്‍ മൊഴി നല്കി. ബാക്കി സാക്ഷികളുടെ മൊഴി അടുത്ത എട്ടിനു എടുക്കും. കേസ് കോടതി സെപ്റ്റംബർ 8 ലേക്ക് മാറ്റി. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരൻ മാനനഷ്ട കേസ് നൽകിയിരുന്നു. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയം കെ. സുധാകരന്റെ സാന്നിധ്യമുണ്ടായIരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
Comments