രസമായി 'രസം' തയ്യാറാക്കാം; ഒന്നല്ല, രണ്ട് തരത്തിൽ രസം; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

രസമായി ‘രസം’ തയ്യാറാക്കാം; ഒന്നല്ല, രണ്ട് തരത്തിൽ രസം; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 01:39 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമാണ് രസം. ഒരു പ്രത്യേക പുളിപ്പും, കുരുമുളകിന്റെയും, മുളകിന്റെയും രുചിയും, സുഗന്ധവ്യജ്ഞനങ്ങളുടെ യഥാർത്ഥ നറുമണവുമെല്ലാം അടങ്ങിയ ആകർഷകമായ വിഭവമാണ് രസം. രുചികരവും സംതൃപ്തി നൽകുന്നതുമായ രസം പോഷക ഗുണങ്ങളാലും സമ്പുഷ്ടമാണ്. രണ്ട് വ്യത്യസ്ത തരത്തിൽ രസം തയ്യാറാക്കിയാലോ…

തേങ്ങാപ്പാൽ രസം

ആവശ്യമായ ചേരുവകൾ

തേങ്ങപ്പാൽ-അരലിറ്റർ
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി -രണ്ടല്ലി
തക്കാളി- രണ്ടെണ്ണം (വലുതായി അരിഞ്ഞത് )
നെയ്യ്-രണ്ട് ടീസ്പൂൺ
കായം- അര ടീസ്പൂൺ
കടുക്, ജീരകം-ആവശ്യത്തിന്
ശർക്കര-രണ്ട് ടീസ്പൂൺ
ഉപ്പ്
കറിവേപ്പില

മല്ലിയില

മസാല തയ്യാറാക്കുന്നതിന്
ജീരകം-ഒരു ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
ഉലുവ-അര ടീസ്പൂൺ
ഇവ വറുത്ത് ചതച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം

പാനിൽ നെയ്യ് ചൂടാക്കി ജീരകം, കടുക്, എന്നിവ മൂപ്പിച്ച് വറ്റൽ മുളക്, കായം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിന് ശേഷം ഇതിലേക്ക് പൊടിച്ച് വെച്ച് മസാല ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്തുകൊടുക്കുക. മല്ലിയിലയും ചേർത്ത് നന്നായി ചൂടാക്കിയാൽ രസം തയ്യാർ.

മോര് രസം


ആവശ്യമായ ചേരുവകൾ

മോര്-രണ്ട് ഗ്ലാസ് (ഒരു ഗ്ലാസ് തൈരിൽ ഒരു ഗ്ലാസ് വെള്ളം ചേർത്തത് മിക്‌സിയിൽ അടിച്ചെടുത്തത്)
വെളിച്ചെണ്ണ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
കുരുമുളക് പൊടി- ഒന്നര ടീസ്പൂൺ
ജീരകപ്പൊടി-അര ടീസ്പൂൺ
ഉലുവപ്പൊടി- ഒരു നുള്ള്
ഇഞ്ചി- ഒരു കഷ്ണം
കടുക്, ജീരകം-ആവശ്യത്തിന്
ചെറിയ ഉള്ളി- രണ്ടെണ്ണം
വെളുത്തുള്ളി- അഞ്ച് അല്ലി
പച്ചമുളക്-രണ്ടെണ്ണം
കറിവേപ്പില-ആവശ്യത്തിന്
കായപ്പൊടി-അര ടീസ്പൂൺ
മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ഉപയോഗിച്ച് മല്ലിപ്പൊടി, കുരുമുളകുപ്പൊടി, ജീരകപ്പൊടി, ഒരു നുള്ള് ഉലുവാപ്പൊടി എന്നിവ ചേർത്ത് തീ കുറച്ച് ചൂടാക്കുക. ഇതിലേക്ക് കാൽ ഗ്ലാസ് വെള്ളവും അൽപ്പം ഇഞ്ചി ചതച്ചതും ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക. തീ കുറച്ച ശേഷം ഇതിലേക്ക് മോര് ചേർത്ത് കൊടുക്കുക. ഇളക്കി ഇളക്കി ചൂടാക്കി കൊടുക്കുക.

മറ്റൊരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും ജീരകവും ചേർക്കുക. ഇതിലേക്ക് രണ്ട് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കുക. ഇതെല്ലാം നന്നായി മൂപ്പിച്ചെടുക്കുക. തുടർന്ന് ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർക്കുക. തീ ഓഫാക്കിയ ശേഷം അര ടീസ്പൂൺ മുതൽ മുക്കാൽ ടീസ്പൂൺ വരെ കായപ്പൊടി ചേർത്തുകൊടുക്കുക. ചൂടോട് കൂടി ഈ കൂട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന മോരിലേക്ക് ചേർക്കുക. ഇതിലേക്ക് മല്ലിയിലയും അരിഞ്ഞ് ചേർക്കുക.

Tags: onamSUBRasamMor RasamThengapal Rasam
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies