കശ്മീർ മുതൽ കന്യാകുമാരി വരെ എക്സ്പ്രസ് ഹൈവേ ഒരുങ്ങുന്നുവെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ഗതാഗതം സുഗമമാക്കുന്നതിന് മുന്നോടിയായാണ് ഇത്. റോഡ് ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിനാകും കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യം സാക്ഷ്യം വഹിക്കുന്നത്.
പുതിയ എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈയ്ക്കും ഡൽഹിക്കുമിടയിലുള്ള ദൂരം 1,312 കിലോമീറ്ററായി കുറയ്ക്കുമെന്ന് ഗഡ്കരി പറഞ്ഞു. നിലവിൽ 2,213 കിലോമീറ്ററാണ് റോഡ് മാർഗം ഡൽഹി-ചെന്നൈ ദൂരം. പുതിയ പാത വരുന്നതോടെ ദൂരം കുറയുന്നതോടെ അതിവേഗം എത്താനും സഹായകമാകും. ആക്സസ് കൺട്രോൾ പാതയാകും ഇതെന്നാണ് വിവരം.
2024-ഓടെ രാജ്യത്തെ റോഡ് സംവിധാനങ്ങളെ അമേരിക്കൻ നിലവാരത്തിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 2030-ഓടെ ഇലക്ട്രിക് വാഹന വിൽപനയും 30 ശതമാാനം കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.
Comments