ട്രെയിൻ യാത്രികർക്ക് ആശ്വാസ വാർത്തയുമായി റെയിൽവേ; കൂടുതൽ ജനറൽ കോച്ചുകൾ ഉടൻ സജ്ജമാക്കാൻ നിർദ്ദേശം; പ്രധാന മാറ്റങ്ങൾ ഇങ്ങനെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ യാത്രികർക്ക് ആശ്വാസ വാർത്തയുമായി റെയിൽവേ; കൂടുതൽ ജനറൽ കോച്ചുകൾ ഉടൻ സജ്ജമാക്കാൻ നിർദ്ദേശം; പ്രധാന മാറ്റങ്ങൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 05:25 pm IST
train

train

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക് കൂടുതൽ ആശ്വാസം പകരുന്ന വാർത്തയുമായി ഇന്ത്യൻ റെയിൽവേ.യാത്രക്കാർ കുറവു വരുന്ന റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റുന്നതിനുള്ള നീക്കവുമായാണ് റെയിൽവേ മുന്നോട്ട് പോകുന്നത്. റിസർവ്ഡ് സ്ലീപ്പർ കോച്ചുകളിൽ തിരക്ക് കുറവുള്ള ട്രെയിനുകൾ ഏതൊക്കെയെന്ന് കണ്ടെത്തുന്നതിനായി റെയിൽവേ മന്ത്രാലയം സോണൽ അധികൃതർക്ക് ഇതിനോടകം തന്നെ നിർദ്ദേശം നൽകി. പ്രതിദിന യാത്രികർക്ക് ഉപകാരപ്രദവും ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്‌ക്കാനും സാധിക്കുന്ന തരത്തിലുള്ള തീരുമാനമാണിതെന്നാണ് വിലയിരുത്തൽ.

യാത്രികർ കുറവുള്ള ജനറൽ സ്ലീപ്പർ ക്ലാസ് കോച്ചുകളെ അൺറിസർവ്ഡ് കോച്ചുകൾ ആക്കുകയെന്ന നിർദ്ദേശമാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിൽ പകൽ സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവുള്ളതോ ഡിമാൻഡ് കുറവുള്ളതോ ആയ ട്രെയിനുകളിലാകും മാറ്റം പ്രാവർത്തികമാക്കുക. ഇതിലൂടെ ജനറൽ കോച്ചിലെ തിരക്ക് കുറക്കുന്നതിനൊപ്പം തന്നെ വരുമാനവും കൂട്ടാമെന്നാണ് റെയിൽവെയുടെ വിലയിരുത്തൽ.

എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾ വരെയും ടു ടയർ എസിയിൽ 48 മുതൽ 54 ബെർത്തുകൾ വരെയുമാണ് നിലവിലുള്ളത്. ത്രീ ടയർ എസി കോച്ചിൽ ഇത് 64 മുതൽ 72 ബർത്തുകൾ വരെയുണ്ട്. സ്ലീപ്പർ കോച്ചുകളിൽ നിലവിൽ 72 മുതൽ 80 വരെ ബർത്തുകളുണ് ഉള്ളത്. റിസർവേഷനില്ലാത്ത ജനറൽ കോച്ചിൽ 90 പേർക്കാണ് യാത്രചെയ്യാൻ സാധിക്കുക. എന്നാൽ ഭൂരിഭാഗം ട്രെയിനുകളിലും ജനറൽ കോച്ചിൽ ഇതിന്റെ ഇരട്ടിയോളം യാത്രക്കാരെയാണ് കാണാറുള്ളത് എന്നതാണ് വാസ്തവം. പുതിയ നീക്കത്തിലുടെ ഇത് പ്രാബല്യത്തിൽ വരുത്തുകയാണെങ്കിൽ ഇത് പകൽ യാത്രികർക്ക് വളരെയധികം ഗുണകരമാകും.

Tags: trainGeneral Coach
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies