കോട്ടയം: ആവശ്യപ്പെട്ട കമ്പനിയുടെ മദ്യം നൽകാത്തതി തുടർന്ന് ബിവറേജസ് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കഴിഞ്ഞ ദിവസം കോട്ടയത്തെ ഗാന്ധിനഗറിലെ ബിവറേജ്സ് ഷോപ്പിലായിരുന്നു സംഭവം. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം സ്വദേശി അൻസാണ് ജീവനക്കാരനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് അൻസനെ പോലീസ് അറസ്റ്റ് ചെയ്തു.
ആവശ്യപ്പെട്ട ബിയറിനുപകരം ജീവനക്കാരൻ മറ്റൊരുകമ്പനിയുടെ ബിയർ നൽകിയതിനെ തുടർന്നായിരുന്നു ആക്രമണം. ജീവനക്കാരനെ ബിയർ കുപ്പി പൊട്ടിച്ചാണ് പ്രതി ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments