കാൻഡി: ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്ക് താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരം സൗഹൃദങ്ങൾ ബൗണ്ടറിയ്‌ക്ക് പുറത്ത് മതിയെന്നാണ് താരത്തിന്റെ നിലപാട്. മഴ കാരണം മത്സരം ഉപേക്ഷിക്കുകയും ഇരു ടീമുകളും പോയിന്റ് പങ്കുവയ്‌ക്കുകയായിരുന്നു. സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിലാണ് ഇന്ത്യൻ ടീം 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നതെന്ന് ഗംഭീർ പറഞ്ഞത്.
മത്സരത്തിനു മുൻപും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ പാകിസ്താൻ താരങ്ങൾ പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. എതിരാളികളുമായി രാജ്യത്തിനായി കളിക്കുമ്പോൾ സൗഹൃദത്തിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ രീതി ഗ്രൗണ്ടിന് പുറത്ത് മതി. പണ്ട് എങ്ങനെയും ജയിക്കാനുളള വാശിയാണ് ടീമിന് ഉണ്ടായിരുന്നത്. പക്ഷേ ഇന്നതില്ല. കുറച്ചു വർഷം മുമ്പ് ഗ്രൗണ്ടിലെ സൗഹൃദം കാണാൻ കഴിയില്ലായിരുന്നു അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലിയുമായുളള പാക് താരങ്ങളുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി മുൻ താരം രംഗത്തെത്തിയത്.
Comments