ബെംഗളുരു: ചന്ദ്രയാൻ-3 ൽ സർപ്രൈസ് പരീക്ഷണവുമായി ഇസ്രോ. ചന്ദ്രോപരിതലത്തിൽ നിന്നും 40 സെ.മി ഉയരത്തിലേക്ക് വിക്രം ലാൻഡറിനെ പറത്തിയാണ് ഇസ്രോ പരീക്ഷണം നടത്തിയിരിക്കുന്നത്. പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ് വിക്രം ലാൻഡർ ഉയർന്നുപറന്നത്. ശേഷം ആദ്യം സോഫ്റ്റ്ലാൻഡിംഗ് നടത്തിയ പോയിന്റിൽ നിന്നും 30-40 സെമി അകലത്തിൽ സുരക്ഷിതമായി ലാൻഡും ചെയ്തു.
മനുഷ്യനെ ചന്ദ്രോപരിതലത്തിൽ കാലുകുത്തിക്കാനുള്ള ഇന്ത്യൻ ദൗത്യത്തിന് കരുത്ത് പകരുന്നതാണ് ഈ പരീക്ഷണം. ലാൻഡ് ചെയ്യുന്നതിനായി പ്രവർത്തിച്ച സ്റ്റാൻഡുകളും റാംപുകളും മടങ്ങുകയും തിരികെ വീണ്ടും ലാൻഡ് ചെയ്ത സമയം പൂർവ സ്ഥിതിയിലേക്ക് ആക്കുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. പരീക്ഷണത്തിന്റെ ദൃശ്യങ്ങളും ഇസ്രോ പുറത്തുവിട്ടു.
Chandrayaan-3 Mission:
🇮🇳Vikram soft-landed on 🌖, again!Vikram Lander exceeded its mission objectives. It successfully underwent a hop experiment.
On command, it fired the engines, elevated itself by about 40 cm as expected and landed safely at a distance of 30 – 40 cm away.… pic.twitter.com/T63t3MVUvI
— ISRO (@isro) September 4, 2023
ചന്ദ്രയാൻ 3 പേടകവും റോവറും സ്ലീപ്പിംഗ് മോഡിലേക്ക് മാറുന്നതിന് മുന്നോടിയായുള്ള പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഇസ്രോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ താപവും സൾഫറിന്റെ സാന്നിദ്ധ്യവും റോവർ കണ്ടെത്തിയിരുന്നു. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളുടെ വിവരങ്ങളും ഇസ്രോ പുറത്തുവിട്ടിരുന്നു. ഈ സർപ്രൈസ് പരീക്ഷണം ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യനെ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശക്തിപകരുമെന്നാണ് ഇസ്രോ കണക്കുകൂട്ടുന്നത്.
Comments