തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി , സമീപത്ത് കുലദൈവം ആണ്ടാളമ്മൻ ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി , സമീപത്ത് കുലദൈവം ആണ്ടാളമ്മൻ ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 05:45 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഹിന്ദുവിശ്വാസികളിൽ നിന്ന് ഉയരുന്നത് . അതേസമയം ഉദയനിധിയുടെ പിതാവും , തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ വീട്ടിൽ ഒരുക്കിയിരിക്കുന്നത് തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച പൂജാമുറിയാണ് . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . പുറത്ത് പോകുമ്പോൾ സ്റ്റാലിൻ പൂജാമുറിയിൽ എത്താറുണ്ടെന്നും , സായിബാബ ഗോപാലപുരത്തെ വീട്ടിൽ വന്നിട്ടുണ്ടെന്നും സ്റ്റാലിന്റെ ഭാര്യ ദുർഗ പറയുന്നതും വീഡിയോയിലുണ്ട്.

മുത്തുവേൽ കരുണാനിധി സ്റ്റാലിന്റേ കുലദൈവം ആണ്ടാളമ്മനാണ് .വ്യത്യസ്ത ദേവീഭാവങ്ങളും പിള്ളയാറും ശ്രീകൃഷ്ണനും ശ്രീരാമനും കാശി അന്നപൂർണ്ണേശ്വരിയും ദക്ഷിണാമൂർത്തിയും ഷിർദി സായിബാബയും എല്ലാമുണ്ട് പൂജാമുറിയിൽ. വിളക്കുകളും പൂജാപീഠവും വെള്ളിയിൽ തീർത്തവയാണ് .ഗണപതി , പെരുമാൾ ,സരസ്വതി ഒക്കെ വയ്‌ക്കാൻ വേണ്ടി പ്രത്യേകം ചെയ്തതാണ് പൂജാമുറി . ചൊവ്വാഴ്‌ച്ച സ്കന്ദ ഷഷ്ഠി കവചം, തിങ്കളാഴ്‌ച്ച ശിവപുരാണം, വ്യാഴാഴ്‌ച്ച വിഷ്ണു സഹസ്രനാമം, മറ്റു ദിവസങ്ങളിൽ ലളിതാ സഹസ്രനാമം എന്നിവയുടെ പാരായണം ഉണ്ടാകും.

ഒരിക്കൽ പോലും അണയാത്ത കെടാവിളക്ക് പൂജാമുറിയിൽ എരിഞ്ഞ് കൊണ്ടേയിരിക്കും . അരളി , ചെമ്പരത്തി ഒക്കെ പൂജകൾക്കായി ഇവിടെ വച്ച് പിടിപ്പിച്ചിട്ടുണ്ട് . മൂന്ന് തവണയാണ് പുട്ടപർത്തിയിൽ സായിബാബയെ കാണാൻ ദുർഗ പോയത് . സ്റ്റാലിൻ സായിബാബയുടെ ജന്മദിനത്തിന് പുട്ടപർത്തിയിൽ വന്നിരുന്നു . പത്തുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഡിഎംകെ അധികാരം പിടിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചത് പൂജാമുറിയിൽ യുദ്ധ ദേവതയായ വരാഹി ദേവിയെ വച്ച് ആരാധിച്ച ശേഷമായിരുന്നുവെന്നും ദുർഗ വീഡിയോയിൽ പറയുന്നുണ്ട്.

പ്രത്യേക വരാഹി രൂപം ഇലക്ഷൻ സമയത്ത് വച്ചതാണ് . അംഗാളമ്മനോടാണ് സ്റ്റാലിന് വേണ്ടി പ്രാർത്ഥിക്കുന്നതും . തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പലരും മുരുകൻ വേൽ നൽകിയിരുന്നു . തിരുത്തണിയിൽവച്ച് പൂജിച്ച വേലും നാമക്കൽ ഹനുമാന്റെ ഗദയും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട് .വീട്ടിലെ ആണുങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് പൂജാമുറിലെ ഭണ്ഡാരത്തിൽ പണമിടും. കലൈഞ്ജർ കാലം മുതലുള്ള പതിവാണ്. ഇന്നും ആരും തെറ്റിക്കാറില്ല. അംബാനി വീട്ടിൽ നിന്ന് ലഭിച്ഛ ഗായത്രി വിഗ്രഹം സ്റ്റാലിൻ തന്നെയാണ് പൂജാമുറിയിൽ വയ്‌ക്കാനായി കൊണ്ടു തന്നത് . പുറത്ത് പോകുമ്പോഴും സ്റ്റാലിൻ പൂജാമുറിയിൽ വന്ന് വിഗ്രഹങ്ങളിൽ നിന്ന് പൂ എടുത്ത് കൈയ്യിൽ വയ്‌ക്കാറുമുണ്ട് . മകൻ ഉദയനിധിയും ഈ രീതി ഇതുവരെ തെറ്റിച്ചിട്ടില്ലെന്ന് ദുർഗ പറയുന്നു.

ഇത്രയേറെ ആചാരങ്ങൾ വീട്ടിൽ വച്ചു പുലർത്തുന്ന കുടുംബത്തിൽ ജനിച്ച ഉദയനിധി തീവ്ര ഇടത്പക്ഷക്കാരെയും , മതമൗലികവാദികളെയും കൈയ്യിലെടുക്കാൻ വേണ്ടിയാണോ ഇത്തരമൊരു നാടകം നടത്തുന്നതെന്നാണ് വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ.

 

Tags: Stalinudaynidhi
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies