പ്രയത്‌നം വികസിത ഇന്ത്യയ്ക്കായി; ഊർജ്ജം ജനങ്ങൾ: അതിനാൽ തളരില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രയത്‌നം വികസിത ഇന്ത്യയ്‌ക്കായി; ഊർജ്ജം ജനങ്ങൾ: അതിനാൽ തളരില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 12:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തന്റെ ഊർജ്ജത്തിന് പിന്നിലെ ചാലകശക്തി ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 72 വയസ്സായ നരേന്ദ്രമോദിക്ക് ഭരണകാര്യങ്ങളിൽ സജീവമായി നിൽക്കാൻ സാധിക്കുന്നത് എങ്ങനെയാണെന്ന സ്വകാര്യ മാദ്ധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷ്യത്തിന് വേണ്ടി ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ലോകത്തുണ്ട്. അവരിൽ ഒരാൾ മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ജില്ലകളിലും സന്ദർശനം നടത്തുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. കഷ്ടതയിലൂടെ ജീവിക്കുന്ന ആളുകളെ ഞാൻ ഈ യാത്രകളിൽ കണ്ടുമുട്ടിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലെ അവരുടെ നിശ്ചയദാർഢ്യവും ഉറച്ച ആത്മവിശ്വാസവും എനിക്ക് കരുത്ത് പകർന്നു. ലക്ഷ്യത്തിനായി സ്വയം പ്രയത്‌നിക്കുന്ന നിരവധി ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരിൽ നിന്നാണ് ഇത്തരത്തിൽ കർമ്മനിരതനായിരിക്കാൻ ഞാൻ പഠിച്ചത്. മറ്റൊരു കാരണം ലക്ഷ്യവും ദൗത്യവും തമ്മിലുളള വ്യത്യാസമാണ്. ഒരു വ്യക്തി ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിക്കുമ്പോൾ ഉയർച്ചയും താഴ്ചയും അയാളുടെ ഭാഗമാകും. സ്ഥാനമാനങ്ങളും അധികാരവും സുഖസൗകര്യങ്ങളും നേടണമെന്ന ആസക്തിയാണ് ലക്ഷ്യത്തിന് പുറകെ പോകാനുളള കാരണം.

ഞാൻ ദൗത്യത്തിന് പുറകെയാണ് പോകുന്നത്. വ്യക്തിപരമായ ലക്ഷ്യത്തിനായല്ല, ദൗത്യത്തിനായാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിനാൽ ഉയർച്ച -താഴ്ചകൾ ദൗത്യത്തിനായി പ്രവർത്തിക്കുന്നവരെ ബാധിക്കില്ല. ശുഭാപ്തി വിശ്വാസത്തിന്റെയും ഊർജ്ജത്തിന്റെയും അടിസ്ഥാനത്തിലാണ് നാം ഒരു ദൗത്യത്തിനായി പ്രയത്‌നിക്കുന്നത്. ദൗത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനാണ് ഞാൻ പ്രധാന്യം നൽകുന്നത്. ഭാരതത്തിന്റെയും എന്റെ ജനങ്ങളുടെയും വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് എന്റെ ദൗത്യം. ഒത്തിരി ദൂരം സഞ്ചരിക്കാനുളളതിനാൽ ഈ ദൗത്യമെനിക്ക് ആവേശവും കരുത്തും നൽകുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആഗോളവളർച്ചയ്‌ക്കായി ഇന്ത്യയ്‌ക്ക് ഒരുപാട് സംഭവാന ചെയ്യാനുണ്ട്. അതിനുളള സാദ്ധ്യതകളും ഇവിടെയുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാനുളള വേദിയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യം. അതിനുളള വേദികൾ സൃഷ്ടിക്കുക എന്നതാണ് ദൗത്യം. ആ ദൗത്യം എന്നെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദൗത്യത്തിനായി ഇറങ്ങുമ്പോൾ ആരോഗ്യമുള്ള മനസ്സും ശരീരവും ഒരു വ്യക്തിയ്‌ക്ക് ആവശ്യമാണ്. അതിന് അച്ചടക്കവും ദൈനംദിന ശീലങ്ങളും ആവശ്യമാണ്, അതിനാൽ അതും ശീലിക്കുന്നു.

Tags: Narendra ModiIndiaenergypeoples
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies