യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ട്രെയിൻ യാത്രകൾ തരുന്ന അനുഭൂതി വേറെ തന്നെയാണ്. എന്നാൽ പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സീറ്റുകൾ ഒഴിവുണ്ടോയെന്ന് മുൻകൂട്ടി അറിയാതെ പോകുന്നത് നാം നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇനി അത്തരം പ്രശ്‌നങ്ങൾ നമുക്ക് എളുപ്പത്തിൽ പരിഹരിക്കാം. അതിനായി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം..
സ്റ്റെപ്പ് 1:
IRCTC വെബ്സൈറ്റിലേക്ക് പോകുക, പ്രധാന പേജിൽ, ബുക്ക് ടിക്കറ്റ് ബോക്സിന് മുകളിൽ, ചാർട്ടുകൾ/ഒഴിവ് (charts/ vacancy) എന്ന ഓപ്ഷൻ കാണുന്നതായിരിക്കും.
സ്റ്റെപ്പ് 2:
ചാർട്ടുകൾ/ ഒഴിവുകൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ Reservation chart എന്ന വേറെ ഒരു പേജ് തുറന്നു വരുന്നതായിരിക്കും.
സ്റ്റെപ്പ് 3:
ആദ്യത്തെ ബോക്‌സിൽ ട്രെയിനിന്റെ പേര്/നമ്പറും രണ്ടാമത്തെ ബോക്‌സിൽ ബോർഡിംഗ് സ്റ്റേഷനും നൽകുക.
സ്റ്റെപ്പ് 4:
തുടർന്ന് Get Train chart എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ അടങ്ങിയ റിസർവേഷൻ ചാർട്ട് കാണുന്നതാണ്.
ഇതുപയോഗിച്ച് നിങ്ങൾക്ക് വിവിധ കോച്ചുകളിൽ ഇഷ്ടമുള്ള ബെർത്തുകൾ തിരഞ്ഞെടുക്കാനും ഒഴിവുള്ള സീറ്റുകൾ പ്രത്യേകം കണ്ടെത്താനും സാധിക്കും
Comments