ന്യൂഡൽഹി: സെപ്തംബർ ഒമ്പത്, 10 തീയതികളിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് ഡൽഹിയിലെത്തി. ഡൽഹി വിമാനത്താവളത്തിലെത്തിയ മൗറീഷ്യസ് പ്രധാനമന്ത്രിയെ കേന്ദ്ര തുറമുഖ സഹമന്ത്രി ശ്രീപദ് നായിക് ആണ് സ്വീകരിച്ചത്. ഇന്ത്യയിലെ പരമ്പരാഗത നൃത്തചുവടുകൾ വെച്ച് കലാകാരന്മാർ അദ്ദേഹത്തെ രാജ്യതലസ്ഥാനത്തേക്ക് വരവേറ്റു
ചരിത്രപരവും സാംസ്കാരികപരവുമായി ഇന്ത്യയ്ക്ക് മൗറീഷ്യസുമായി വളരെ ശക്തമായ ദീർഘകാല ബന്ധമാണുള്ളത്. മൗറീഷ്യസിലെ ജനസംഖ്യയുടെ 70 ശതമാനം ഇന്ത്യൻ വംശജരാണെന്നതാണ് ബന്ധങ്ങളുടെ അടിസ്ഥാന കാരണം. മൊറീഷ്യസിന് കൊറോണ-19 വാക്സിനുകൾ വിതരണം ചെയ്തതും ആദ്യ രാജ്യമാണ് ഇന്ത്യയാണ്.
40 ലോകനേതാക്കൾ പങ്കെടുക്കുന്ന ജി20 യോഗം പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് നടക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് എന്നിവരും ഇന്ന് ഡൽഹിയിലെത്തും. അംഗരാജ്യങ്ങളെ കൂടാതെ സുഹൃദ് രാജ്യങ്ങളെയും ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.
2022 ഡിസംബർ ഒന്നിനാണ് ഇന്ത്യ ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ജി20 യുമായി ബന്ധപ്പെട്ട 200 ഓളം ചർച്ചകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചു. 2014-ൽ ബ്രസീലും 2025-ൽ ദക്ഷിണാഫ്രിക്കയും അടുത്ത ജി20 യോഗത്തിന് അദ്ധ്യക്ഷത വഹിക്കും.
Comments