ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ക്ഷേത്രദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയും പത്നിയും. ഇന്ന് രാവിലെയാണ് ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ഇരുവരും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാർത്ഥനകൾക്ക് ശേഷം ആരതിയിലും ഇരുവരും പങ്കുച്ചേർന്നു.
തുടർന്ന് ക്ഷേത്രത്തിലെ സന്യാസിന്മാരെയും ഋഷി സുനക് സന്ദർശിച്ചു. ഭാര്യയാണ് പൂജകൾ നടത്തിയതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
സനാതനവുമായി ഏറെ അടുപ്പമുള്ള തരത്തിൽ, നഗ്നപാദനായി ഏറെ ഭക്തിയോടെയാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയതെന്ന് അക്ഷർധാം ക്ഷേത്ര ഡയറക്ടർ ജ്യോതിന്ദ്ര ദവെ പറഞ്ഞു. യുകെ പ്രധാനമന്ത്രിക്ക് ക്ഷേത്രമാതൃക സമ്മാനിച്ചു. ഇരുവരും ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്. അവസരം ലഭിക്കുമ്പോൾ ഈ സന്നിധിയിൽ ഇനിയുമെത്തുമെന്നും ഇരുവരും അറിയിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു.
Comments