കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീലിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ നടത്തുകയായിരുന്നു ലക്ഷ്യം. തൃശൂരും പാലക്കാടും ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രിസ്ത്യൻ പുരോഹിതനെ അപായപ്പെടുത്താനും പദ്ധതിയിട്ടതായി നബീൽ വെളിപ്പെടുത്തി.
ഖത്തറിൽ നിന്നാണ് നബീൽ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ‘പെറ്റ് ലൗവേർസ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഭീകപ്രവർത്തനം. യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താൻ പദ്ധതിയിട്ടു. അപായപ്പെടുത്താൻ ശ്രമിച്ച ക്രിസ്ത്യൻ പുരോഹിതന്റെ പേരുവിവരങ്ങളടക്കം ടെലിഗ്രാമിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തി.
കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ച് കഴിഞ്ഞ ദിവസമാണ് നബീലിനെ എൻഐഎ പിടികൂടിയത്. കർണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിൽ കഴിയുന്നതിനിടെയാണ് നബീൽ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീൽ മുഖ്യപങ്കാളിയാണെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് ഭീകരനെ 16 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
Comments