ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യ മുന്നേറുന്നുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ജി20 എന്ന മഹത്തായ പരിപാടി രാജ്യത്തിന്റെ കഴിവുകളും സാമ്പത്തിക ശക്തിയും മികവും പ്രകടമാക്കിയതായി മന്ത്രി അഭിപ്രായപ്പെട്ടു.
പരമ്പാരഗത അറിവും അത്യാധുനിക സാങ്കേതികവിദ്യയും തമ്മിൽ സമന്വയിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന പല സ്ഥാപനങ്ങളും പരമ്പരാഗത പൈതൃകത്തെ പിന്തുണയ്ക്കുന്നു.
പ്രഗതി മൈതാനിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാരത് മണ്ഡപം അതിന്റെ ഉദാഹരണമാണ്. പരാമ്പര്യത്തിനൊപ്പം സാങ്കേതികവിദ്യയും കൂടിച്ചേർന്നത് ലോകത്തിന് തന്നെ ഭാരതത്തിന്റെ മഹത്വം വെളിപ്പെടുത്താനായെന്ന് അദ്ദേഹം പറഞ്ഞു.
Comments