ഒരു യുഗത്തിന്റെ അവസാനം; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന മുകുന്ദേട്ടൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു യുഗത്തിന്റെ അവസാനം; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന മുകുന്ദേട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

ഒരു കാലത്ത് ബിജെപിയുടെ കരുത്തറ്റ മുഖമായിരുന്നു പിപി. മുകുന്ദൻ എന്ന മുകുന്ദേട്ടൻ. എക്കാലത്തും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയൻ. ചിലപ്പോൾ വടിയെടുക്കുന്ന കാരണവരുടെയും ശാസിക്കുന്ന രക്ഷകർത്താവിന്റെയും വേഷപ്പകർച്ചകളിലൂടെ വാർത്തകളിൽ നിറഞ്ഞ് നിന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ മണത്തണ നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിമ്മയുടെയും മകനായി ജനനം. വിദ്യാർത്ഥിയായി ഇരിക്കെ രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ഭാഗമായി സമാജപ്രവർത്തന മേഖലയിലേക്ക് കടന്നുവരവ്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ആർഎസ്എസിന്റെ മുഴുവൻ സമയപ്രവർത്തകനായ പ്രചാരകനായി മാറി. 1975-ൽ തൃശൂർ ജില്ലാ പ്രചാരകനായിരിക്കേ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ചതിന് സികെ പത്മനാഭനൊപ്പം ജയിലടച്ചു. ആർഎസ്എസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തെ 1991-ൽ സംസ്ഥാന ബിജെപിയുടെ സംഘടന സെക്രട്ടറി ആയി നിയോഗിച്ചു. 2005 വരെ ആ പദവി അലങ്കരിച്ച അദ്ദേഹം 2007 വരെ ബിജെപിയുടെ ദക്ഷിണക്ഷേത്ര സെക്രട്ടറിയായി ചുമതല വഹിച്ചു. പിന്നീട് ദീർഘകാലം പൊതുപ്രവർത്തന രംഗത്ത് നിന്ന് വിശ്രമം.

കെ.കരുണാകരൻ, നായനാർ, പിണറായി വിജയൻ തുടങ്ങിയ മറ്റ് രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുമായി പോലും വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിച്ച നേതാവ് കൂടിയാണ് പിപി മുകുന്ദൻ. ചലച്ചിത്ര, സാമൂഹിക, വ്യവസായിക മേഖലകളിലെ പ്രമുഖരുമായും എന്നും അടുത്ത സൗഹൃദം. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷി നയിച്ച ഏകതാ യാത്രയുടെ കേരളത്തിലെ സംഘാടകനായിരുന്നു അദ്ദേഹം. യാത്രയുടെ ദേശീയ സംഘാടകനായിരുന്ന നരേന്ദ്രമോദിയുമായി അങ്ങനെ ഒന്നിച്ച് പ്രവർത്തിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളാൽ ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നുവെങ്കിലും ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പിപി മുകുന്ദൻ ഓർമയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്.

Tags: DeathPP Mukundan
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies