ന്യൂഡൽഹി: 2020 -23 കാലഘട്ടത്തിൽ ഇന്ത്യയിൽ 5.2 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. എപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), ദേശീയ പെൻഷൻ സ്‌കീം (എൻപിഎസ്), എപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ( ഇഎസ്‌ഐസി) എന്നിവയുടെ പേറോൾ ഡാറ്റ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് അനുസരിച്ചാണ് കണ്ടെത്തൽ.
2020-23 സാമ്പത്തിക വർഷത്തിനിടയിൽ സമ്പദ്വ്യവസ്ഥ 5.2 കോടി പുതിയ ഔപചാര ജോലികൾ ചേർത്തു. ഘോഷ ആൻഡ് ഘോഷ് കമ്മറ്റി റിപ്പോർട്ടിലെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. മേൽപ്പറഞ്ഞ കാലയളവിൽ 48.6 ദശലക്ഷം പുതിയ EPF വരിക്കാരുണ്ടായെന്നാണ് റിപ്പോർട്ട്. 3.1 ദശലക്ഷം പുതിയ വരിക്കാരെ എൻപിഎസിലേക്കും ചേർത്തിട്ടുണ്ട്.
2024 ലും ഈ പ്രവണത തുടരുകയാണെങ്കിൽ, പുതിയ ശമ്പളപ്പട്ടിക 160 ലക്ഷം കടക്കും, ഇത് 70-80 ലക്ഷം പരിധിയിലുള്ള ആദ്യ ശമ്പളപ്പട്ടികയിലെ എക്കാലത്തെയും ഉയർന്ന നിരക്കായിരിക്കും. ദേശീയ പെൻഷൻ ഡാറ്റ സൂചിപ്പിക്കുന്നത് 2023 സാമ്പത്തിക വർഷത്തിൽ 8.24 ലക്ഷം പുതിയ അംഗങ്ങളുണ്ടെന്നാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ 31 ലക്ഷം പുതിയ അംഗങ്ങൾ എൻപിഎസിൽ ചേർന്നിട്ടുണ്ട്. അതായത്, 2020-23 സാമ്പത്തിക വർഷത്തിൽ ഇപിഎഫ്ഒയുടെയും എൻപിഎസിന്റെയും മൊത്തം ശമ്പളം 5.2 കോടിയിലധികം ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തിൽ ഏറ്റവും അധികം യുവാക്കളുള്ള രാഷ്‌ട്രമെന്ന നിലയിൽ ഭാരതത്തിലെ യുവാക്കളുടെ നിരയെ സേവനമേഖലയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ മികച്ചമാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും.
Comments