പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചു..!ശ്രീലങ്കയോട് തോൽവി വഴങ്ങാൻ ശ്രമിച്ചു; പൊട്ടിത്തെറിച്ച് ഷോയ്ബ് അക്തർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചു..!ശ്രീലങ്കയോട് തോൽവി വഴങ്ങാൻ ശ്രമിച്ചു; പൊട്ടിത്തെറിച്ച് ഷോയ്ബ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 08:20 am IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഒത്തുകളിയാണെന്നും ഇന്ത്യ പാകിസ്താനെ പുറത്താക്കാൻ തോറ്റുകൊടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ചുള്ള ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി പാകിസ്താൻ മുൻ താരം ഷോയ്ബ് അക്തർ. എനിക്ക് ഇന്ത്യയടക്കം വിവധ രാജ്യങ്ങളിൽ നിന്ന് സന്ദേശങ്ങളും മീമുകളും ലഭിച്ചു. എന്നാൽ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നായിരുന്നു റാവൽപിണ്ടി എക്സ്പ്രസിന്റെ മറുപടി. തന്റെ യുട്യൂബ് ചാനലൂടെയാണ് ഒത്തുകളി ആരോപങ്ങൾക്കെതിരെ അക്തർ പൊട്ടിത്തെറിച്ചത്.

‘നിങ്ങൾ എന്താണു ചെയ്യുന്നതെന്നു മനസിലാകുന്നില്ല. എനിക്ക് ഒരുപാട് സന്ദേശങ്ങളും മീമുകളും ലഭിക്കുന്നുണ്ട്. പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ ബോധപൂർവ്വം ശ്രമിച്ചെന്നാണോ അവർ പറഞ്ഞുവരുന്നത്. നിങ്ങൾക്കു കുഴപ്പമൊന്നുമില്ലല്ലോ? വെല്ലാലഗെയും അസലങ്കയും അത്രയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 20 വയസ്സുള്ള ആ പയ്യനെക്കണ്ടോ ? 43 റൺസും അഞ്ച് വിക്കറ്റുകളുമാണു അവൻ സ്വന്തമാക്കിയത്. ഇന്ത്യ ബോധപൂർവം തോൽക്കാൻ നോക്കിയെന്നും പറഞ്ഞ് ഇന്ത്യയിൽ നിന്നടക്കമുള്ള രാജ്യങ്ങളിൽ നിന്നും എന്നെ ആളുകൾ ഫോണിൽ വിളിക്കുന്നുണ്ട്’

‘ഇന്ത്യ എന്തിനാണു തോൽക്കുന്നത്? ഫൈനൽ കളിക്കുകയെന്നതാണ് അവരുടെ ആവശ്യമാണ്. ശ്രീലങ്കയ്‌ക്കെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. കുൽദീപ് യാദവിന്റെ പ്രകടനം അതിഗംഭീരമായിരുന്നു. ജസ്പ്രീത് ബുമ്രയും മികച്ചു നിന്നു, ചെറിയ സ്‌കോർ പ്രതിരോധിക്കുന്നതിന് ഇന്ത്യ നടത്തിയ പോരാട്ടം നോക്കൂ. ശ്രീലങ്കയുടെ വെല്ലാലഗെ തന്നെക്കൊണ്ട് ആകുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നു. ബാറ്റിങ്ങിനും ബോളിങ്ങിനും അദ്ദേഹമുണ്ട്. പാക്കിസ്ഥാൻ താരങ്ങളിൽ ഞാൻ ഈ പോരാട്ടം കണ്ടിട്ടില്ല’ അക്തർ പറഞ്ഞു.

‘ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും നസീം ഷായും പരിക്കില്ലാതെ 10 ഓവറുകൾ പന്തെറിയണമെന്നതാണ് ഇപ്പോൾ നമ്മുടെ പ്രതീക്ഷ. പാക്കിസ്ഥാൻ തിരിച്ചടിക്കുകയാണ് ഇപ്പോൾ വേണ്ടത്. ഇത് അപമാനകരമാണ്’ അക്തർ കൂട്ടിച്ചേർത്തു.

സൂപ്പർ ഫോറിൽ പാക്കിസ്താനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി കലാശപോരിന് ടിക്കറ്റെടുത്ത ഇന്ത്യയ്‌ക്ക് വ്യാഴാഴ്ച നടക്കുന്ന ലങ്ക-പാകിസ്താൻ പോരിൽ വിജയിക്കുന്ന
ടീമാകും എതിരാളികൾ.

Tags: Shoaib AkhtarIndiafixed gameangryPAK FANS
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies