ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്ന ആവശ്യവുമായി ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി അരിക്കൊമ്പൻ ഫാൻസ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള മൃഗസ്‌നേഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാടുമാറ്റിയ അരിക്കൊമ്പനെ പഴയ ആവാസ വ്യവസ്ഥയിലേയ്‌ക്ക് തന്നെ തിരികെയെത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
അരിക്കൊമ്പന്റെ ആരാധകർക്കൊപ്പം മറ്റു വിവിധ സംഘടനകളും സമരത്തിൽ പങ്കെടുത്തിരുന്നു. കമ്പത്ത് നിന്ന് തമിഴ്‌നാട്ടിലേയ്‌ക്ക് മാറ്റിയപ്പോൾ പുറത്തു വിട്ട കുറച്ച് ചിത്രങ്ങൾ നിരത്തിയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പൻ സുഖമായി ഇരിക്കുന്നെന്ന് പറയുന്നതെന്നും സമരക്കാർ പറയുന്നു. ഇപ്പോൾ അരിക്കൊമ്പനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും സമരക്കാരിലൊരാൾ പറയുന്നു.
അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും സംശയമാണ്. ആനയെ തമിഴ്‌നാട്ടിലെ വനത്തിലേയ്‌ക്ക് മാറ്റിയതെന്തിനാണെന്നും സമരക്കാർ ചോദിക്കുന്നു. കഴിഞ്ഞ ഏപ്രിൽ 29-നാണ് അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലേയ്‌ക്ക് കൊണ്ടുപോയത്. പിന്നീട് അവിടെ നിന്നും അപ്പർ കോതയാർ വനമേഖലയിലേയ്‌ക്കുമാണ് അരിക്കൊമ്പനെ മാറ്റിയത്.
Comments