ശ്രീനഗർ : പാക് അധീന കശ്മീരിനുള്ളിലെ ലോഞ്ച് പാഡുകളിൽ ഡസൻ കണക്കിന് ഭീകരർ ഭാരതത്തിലേയ്ക്ക് കടക്കാൻ തയ്യാറായി നിൽക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ . പ്രധാനമായും വിദേശ തീവ്രവാദികളാണ് സുരക്ഷാ സേനയെ ആക്രമിക്കുന്നത്. അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് .
ലഷ്കർ നേതാവ് സെയ്ഫുള്ള ഖാന്റെ നേതൃത്വത്തിലുള്ള നാല് ഭീകരർ കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തിയിൽ നിന്ന് കടക്കാൻ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഭീകരനായ മൻസൂറിന്റെ നേതൃത്വത്തിലുള്ള സംഘവും പൂഞ്ചിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു .
ലഷ്കർ അടക്കം മറ്റ് ഭീകര സംഘടനകളിൽ നിന്നുള്ള ഭീകരരും ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും , ഇതിനോടകം ചില സംഘങ്ങൾ അതിർത്തി കടന്നതായി സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം അതിർത്തി കടന്നെത്തുന്ന ഭീകരസംഘങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന നിശ്ചയത്തോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സൈനികർ.
Comments