സൈനികനെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. മണിപ്പൂരിലെ ഇംഫാലിലാണ് നടുക്കുന്ന ക്രൂരത. കുനിംഗ്‌തെക്ക് ഗ്രാമത്തില്‍ നിന്നാണ് സൈനികനെ മകന്റെ മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിലെ െൈസനികനായ സെപ്പോയ് കോം ആണ് കൊല്ലപ്പെട്ടത്. തരുങ് ജില്ലയില്‍ നിന്നുള്ളയാളാണ് സെപ്പോയ് കോം. ശനിയാഴ്ച രാവിലെ അജ്ഞാതരായ മൂന്ന് ആയുധധാരികള്‍ സെപ്പോയിയുടെ വീട്ടില്‍ അധിക്രമിച്ച് കടന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. മകന്റെ മുന്നിലൂടെയാണ് ഇയാളെ കടത്തിക്കൊണ്ടുപോയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സൈനികന്റെ മൃതദേഹം കണ്ടെത്തുന്നത്. രാവിലെ 9.30ന് കുനിംഗ്‌തെക്ക് ഗ്രാമത്തിലാണ് മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തുന്നത്. സൈനികന്റെ സഹോദരനും ഭാര്യ സഹോദരനും മൃതദേഹം സ്ഥലത്തെത്തി തിരിച്ചറിഞ്ഞു.
ഒറ്റബുള്ളറ്റാണ് സൈനികന്റെ തല തുളച്ചു പോയിരിക്കുന്നത്. അവധിയിലായിരുന്ന സെപ്പോയ് കോം മകള്‍ക്കും മകനും ഭാര്യയ്‌ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. സൈനികന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹപ്രകാരം നടത്തി.
Comments