ലോകകപ്പിൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കണം; ഗംഭീർ വിരൽ ചൂണ്ടുന്നത് ഈ താരത്തിലേക്ക്, ഷാർജയിൽ വമ്പൻ ഒരുക്കത്തിൽ മലയാളി താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കണം; ഗംഭീർ വിരൽ ചൂണ്ടുന്നത് ഈ താരത്തിലേക്ക്, ഷാർജയിൽ വമ്പൻ ഒരുക്കത്തിൽ മലയാളി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 12:51 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഏഷ്യാകപ്പിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് മുൻ താരം ഗൗതം ഗംഭീർ. ഏകദിന ലോകകപ്പിന് പരിക്കേറ്റ താരങ്ങളെ ഇന്ത്യ ഇറക്കുന്നത് കനത്തവെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പരിക്കിനെ തുടർന്ന് ഒരുഇടവേളയ്‌ക്ക് ശേഷമാണ് ടീമിലേക്ക് താരം തിരിച്ചെത്തിയത്. വീണ്ടും പരിക്കേറ്റതോടെ ഏഷ്യാ കപ്പിൽ നിന്ന് താരം പിന്മാറിയിരുന്നു. മദ്ധ്യനിര താരത്തിന്റെ ഫിറ്റ്‌നസ് ഇപ്പോഴും സംശയത്തിലാണ്. മാനേജ്‌മെന്റ് ശ്രേയസിന്റെ പരിക്കിന്റെ കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടില്ല. പരിക്കേറ്റ താരത്തെ ലോകകപ്പ് പോലുളള ഒരു ടൂർണമെന്റിൽ ടീം മാനേജ്‌മെന്റ് നിലനിർത്തുമെന്ന് ഞാൻ കരുതുന്നില്ല. പകരക്കാരനായി ഉടൻ തന്നെ ടീമിൽ മറ്റൊരാൾ ഉണ്ടാകുമെന്നും ഗംഭീർ പറഞ്ഞു.

നേരിയ പരിക്കുള്ള താരങ്ങൾക്ക് ലോകകപ്പിൽ പകരക്കാരനെ പ്രഖ്യാപിക്കാനാവില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിൽ ഫിറ്റ്‌നെസ് തെളിയിക്കാൻ കഴിയാതിരുന്ന അയ്യർക്ക് ലോകകപ്പ് ടീമിലും ഇടം നേടാനാവുമെന്ന് കരുതുന്നില്ല. നിശ്ചിത ഇടവേളയ്‌ക്ക് ശേഷം, ഒരു മത്സരം മാത്രം കളിച്ച് വീണ്ടും പരിക്കേറ്റ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുക എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ ശ്രേയസ് അയ്യരുണ്ടെങ്കിലും ഈ മാസം 28വരെ ടീമിൽ മാറ്റം വരുത്താൻ ടീമുകൾക്ക് ഐസിസി അനുമതി നൽകിയിട്ടുണ്ട്. ലോകകപ്പ് ടീമിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കിയാൽ മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സഞ്ജുവിന് പുറമെ യുവതാരം തിലക് വർമയും സെലക്ടർമാരുടെ പരിഗണനയിലുള്ള താരമാണ്. ലോകകപ്പ് ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സഞ്ജു സാംസൺ ഷാർജയിൽ പരിശീലനത്തിലാണ്. ഇതിന്റെ ചിത്രങ്ങളും ഫോട്ടോകളും താരം സമൂഹമാദ്ധ്യങ്ങളിൽ പങ്കുവെച്ചിരുന്നു.

Tags: sanju samsonWORLD CUPSREYAS IYERGautham Gambhir
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies