ന്യൂഡൽഹി : ആർ എസ് എസ് പ്രവർത്തകയാണെന്ന് പറയുന്നതിൽ തനിക്ക് അഭിമാനമാണെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . രാഷ്‌ട്രീയ അധികാരത്തിൽ തുടരാൻ ആഖ്യാന ശക്തി ഉണ്ടായിരിക്കണം.നമുക്ക് ആഖ്യാനശേഷി ഇല്ലെങ്കിൽ, നമ്മൾ ദിശയില്ലാത്ത ഒരു കപ്പൽ പോലെയാണെന്നും പൂനെയിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.
“ഞാൻ എന്റെ കുട്ടിക്കാലത്ത് ഒരു ‘ബാലസേവകൻ’ ആയിരുന്നു. എനിക്ക് എന്റെ മൂല്യങ്ങൾ ലഭിച്ചത് ആർഎസ്എസിൽ നിന്ന് മാത്രമാണ്. ഞാൻ ആർഎസ്എസുകാരനാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ഞാനൊരു ഹിന്ദുവാണെന്ന് പറയുന്നതിൽ എനിക്കും അഭിമാനമുണ്ട്. ഇത് പറയാൻ എനിക്ക് ഒരു മടിയുമില്ല. “ – ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കികൊണ്ട് അവർ പറഞ്ഞു.
ജെഎൻയു വൈസ് ചാൻസലറായ ശേഷം സർവകലാശാല കാമ്പസിൽ ദേശീയ പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ ചിലർ എതിർത്തിരുന്നു. നികുതിദായകരുടെ പണം കൊണ്ടാണ് ജെഎൻയുവിൽ സൗജന്യ ഭക്ഷണം കഴിക്കുന്നതെന്നും അതിനാൽ, ദേശീയ പതാകയെ വണങ്ങണമെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞിരുന്നു ..
Comments