മുംബൈ: ഗണേശ ചതുർത്ഥി ദിനത്തിൽ രാജ്യത്തിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൂനെയിലെ പ്രശസ്ത ദഗ്ദുഷേത് ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് ഗണേശ ചതുർത്ഥി ആശംസകൾ നേരുന്നു. ഗണേശോത്സവം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവും ആശംസകൾ അറിയിച്ച് ട്വീറ്റ് ചെയ്തു. ഗണേശ ചതുർത്ഥിയുടെ മഹോത്സവത്തിൽ രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. വിഘ്നേശ്വരൻ എല്ലാ പ്രതിസന്ധികളും നീക്കട്ടെ. ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് പ്രാർത്ഥനയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
Comments