ഹൈദരാബാദ്: ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലെ കാകതിയ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് പരാതിക്കാരൻ. ജൂനിയർ വിദ്യാർത്ഥിയോട് വെള്ളം എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇത് നിരസിച്ചു. പിന്നാലെ സീനിയേഴ്സ് മുറിയിലെത്തി വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഹൈദ്രാബാദിലെ ഗാന്ധി മെഡിക്കൽ കോളേജിൽ റാഗിംഗിന്റെ പേരിൽ 10 എംബിബിഎസ് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. റാഗിംഗ് വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ വിദ്യാർത്ഥികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒരു വർഷത്തേയ്ക്ക് സസ്പെന്റ് ചെയ്തത്.
Comments