കോഴിക്കോട്: നിപ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുനെയിൽ നടത്തിയ വൈറസ് സാമ്പിളുകളുടെ ജനിതക ശ്രേണീകരണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
‘2018-ലും, 2019-ലും, 2021-ലും രോഗബാധയ്ക്ക് കാരണമായ അതേ വൈറസ് തന്നെയാണ് ഇത്തവണയും വില്ലനായത്. രോഗം ബാധിച്ചവരിൽ നിന്ന് ശേഖരിച്ച വൈറസ് സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്’-ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ആദ്യരോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 281 ഹൈറിസ്ക് കോൺടാക്ടുകളും ക്വാറന്റൈൻ പൂർത്തിയാക്കി. തുടർച്ചയായ നാലാം ദിവസവും പുതിയ നിപ പോസിറ്റീവ് കേസുകൾ ഇല്ല. ഇന്ന് പരിശോധിച്ച 49 സാമ്പിളുകളുടെ ഫലങ്ങളും നെഗറ്റീവാണ്.
Comments