ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 10:39 pm IST
Facebook
Twitter
WhatsAppTelegram

വിസ്തൃതിയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് കാനഡ. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും കൈവശപ്പെടുത്തിയിരിക്കുന്ന ഈ രാജ്യം വലിയ വലിപ്പം ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്. കാനഡയുടെ അകത്തളം കാണുന്നത്ര നിശബ്ദമല്ല. ഫ്രഞ്ച് സംസാരിക്കുന്ന ക്യൂബെക്കിലെ നിവാസികൾ പതിറ്റാണ്ടുകളായി,ഒരു പ്രത്യേക രാജ്യം ആവശ്യപ്പെടുന്നു. ഇതിന്റെ പേര് ക്യൂബെക്ക് പരമാധികാര പ്രസ്ഥാനം എന്നാണ്.
ഫ്രഞ്ചുകാരാണ്‌ 1530-കളിൽ കാനഡയിലെക്ക് ആദ്യം എത്തിയത്. ഏകദേശം 150 വർഷത്തോളം കാനഡ ഒരു ഫ്രഞ്ച് കോളനിയായി തുടർന്നു. അങ്ങിനെ അവിടെ ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്ന വ്യത്യസ്ത ജനതകൾ ഉണ്ടായി.1760-കളിൽ ബ്രിട്ടണ് കാനഡയെ ആക്രമിച്ചു. തുടർന്നുണ്ടായ യുദ്ധത്തിന്റെ പേരാണ് രസകരം”ഫ്രഞ്ച് ഇന്ത്യൻ വാർ”. ഈ യുദ്ധത്തിൽ ഫ്രാൻസിന് വേണ്ടിയും ബ്രിട്ടന് വേണ്ടിയും ഇന്ത്യക്കാരായ സൈനികർ കാനഡയിൽ പരസ്പരം ഏറ്റുമുട്ടി. ലോകത്തിന്റെ നിയന്ത്രണം കയ്യടക്കാൻ ഫ്രാൻസും ബ്രിട്ടനും തമ്മിൽ ഉണ്ടായ മത്സരത്തിന്റെ ഭാഗമായി നടത്തിയ  വിഖ്യാതമായ സപ്ത വത്സര യുദ്ധത്തിലെ പല യുദ്ധങ്ങളിൽ ഒന്നാണ് ” ഫ്രഞ്ച് ഇന്ത്യൻ വാർ” എന്ന ഈ യുദ്ധം.( ഇന്ത്യയിൽ നടന്ന കർണ്ണാട്ടിക്ക് യുദ്ധങ്ങൾ ഈ സപ്തവത്സര യുദ്ധത്തിന്റെ ഭാഗമാണ്). എന്തായാലും ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിൽ ബ്രിട്ടൻ ഫ്രാൻസിനെ പരാജയപ്പെടുത്തി. അവർ കാനഡയെ അപ്പർ കാനഡ (ബ്രിട്ടീഷ്), ലോവർ കാനഡ (ഫ്രഞ്ച്) എന്നിങ്ങനെ വിഭജിച്ചു. ലോവർ കാനഡയെ ഇപ്പോൾ ക്യൂബെക്ക് എന്ന് വിളിക്കുന്നു. ഇവിടെ ഫ്രഞ്ച് സംസാരിക്കുന്നവർക്കാണ് ഭൂരിപക്ഷം.

രാജ്യത്തെ ഫ്രഞ്ച് സംസാരിക്കുന്ന ജനത നേരിട്ട സാമ്പത്തികവും സാമൂഹികവുമായ വിവേചനങ്ങളുടെ ഫലമായി ഫ്രഞ്ച് കനേഡിയൻമാർക്കിടയിൽ ദേശീയതാബോധം ഉണ്ടായി. വളരെക്കുറച്ച് സൗകര്യങ്ങൾ മാത്രമേ ഫ്രഞ്ച് സംസാരിക്കുന്നവർക്ക് ലഭ്യമായിരുന്നുള്ളൂ  ഫ്രഞ്ച് കനേഡിയൻ ജനങ്ങൾക്ക് തങ്ങളുടെ ജനസംഖ്യക്കനുസരിച്ചു  ജോലി ചെയ്യാവുന്ന ഭൂമി ഉണ്ടായിരുന്നില്ല. ഇത്  അവരെ നഗര വ്യവസായങ്ങളിലെ കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്ക് തള്ളിവിട്ടു. അങ്ങിനെ കനേഡിയൻ നഗര ചേരികൾ ഫ്രഞ്ച് സംസാരിക്കുന്നവരെക്കൊണ്ട് നിറഞ്ഞു. എന്നിരുന്നാലും, ജലവൈദ്യുത ശക്തിയുടെയും മരം പൾപ്പ് വ്യവസായത്തിന്റെയും വളർച്ചയോടെ, വ്യവസായ വിപ്ലവത്തിന്റെ ഫലമായി ക്യൂബെക്ക്  അതിവേഗം ഉയർന്നു. സ്വ പ്രയത്നം കൊണ്ട് അവർ കാനഡയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ടതും വ്യവസായവൽക്കരിക്കപ്പെട്ടതുമായ പ്രവിശ്യയായി മാറുകയും ചെയ്തു.

അക്കാലത്ത് കത്തോലിക്കാ സഭയുടെ സ്വാധീനം ക്യൂബെക്കിൽ വളരെ കൂടുതലായിരുന്നു. എന്നാൽ 1960 ജൂണിൽ ജീൻ ലെസേജിന്റെ കീഴിൽ ക്യൂബെക്ക് ലിബറൽ പാർട്ടി പ്രവിശ്യയിൽ അധികാരത്തിൽ വന്നു. അവർ  കത്തോലിക്കാ സഭയെ മിക്ക പ്രവർത്തനങ്ങളിൽ നിന്നും നീക്കം ചെയ്തു. 1966-ൽ യൂണിയൻ നാഷനൽ ലിബറലുകളെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. ക്യൂബെക്കിന് പ്രത്യേക പദവി ആവശ്യപ്പെടുന്നത് മുതൽ ഒരു സ്വതന്ത്ര രാജ്യമെന്ന ആവശ്യം വരെ ഉയർന്നു വന്നു. ഇതിന്റെ കാരണം കാനഡയിലെ മറ്റുള്ള ഭാഗങ്ങളിൽ നിന്നും ആ പ്രദേശം നേരിട്ട  വിവേചനമായിരുന്നു. തുടർന്ന്  കോൺഫെഡറേഷനിൽ നിന്ന് വേർപിരിയാൻ വാദിക്കുന്ന പാർട്ടി ക്യൂബെക്കോയിസ് സ്ഥാപിക്കപ്പെട്ടു.

ഇതോടെ ക്യൂബെക്ക് സ്വാതന്ത്ര്യ സമരം മൂർത്ത രൂപം പ്രാപിച്ചു.ക്യൂബയിലെ സായുധ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു വിഭാഗം ആളുകൾ തീവ്രവാദം നടത്തി. 1963-ൽ തുടങ്ങിയ ബോംബാക്രമണങ്ങൾ വർഷങ്ങളോളം തുടർന്നു. 1970-ൽ ക്യൂബെക് ലിബറേഷൻ ഫ്രണ്ട് അല്ലെങ്കിൽ ഫ്രണ്ട് ഡി ലിബറേഷൻ ഡു ക്യുബെക്ക് എന്ന പേരിൽ ഒരു ഭീകരസംഘം ബ്രിട്ടീഷ് ട്രേഡ് കമ്മീഷണർ ജെയിംസ് ക്രോസിനെയും ക്യൂബെക്കിലെ തൊഴിൽ മന്ത്രി പിയറി ലാപോർട്ടിനെയും തട്ടിക്കൊണ്ടുപോയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്.  പിന്നീട് അവർ ലാപോർട്ടിനെ കൊലപ്പെടുത്തി.

1992-ൽ, ക്യൂബെക്ക് ഒരു സ്വതന്ത്ര രാജ്യമാകണോ അതോ കാനഡയുടെ ഭാഗമായി തുടരണോ എന്ന് തീരുമാനിക്കാൻ ക്യൂബെക്ക് സർക്കാർ ഒരു റഫറണ്ടം നിർദ്ദേശിച്ചു. 1995-ൽ, ക്യൂബെക്ക് കാനഡയിൽ നിന്ന് വേർപെടുത്തണമോ എന്ന് തീരുമാനിക്കാൻ രണ്ടാമത്തെ റഫറണ്ടം നടത്തി. ജനസംഖ്യയുടെ 49.4% ക്യൂബെക്കിന്റെ വിഭജനത്തെ അനുകൂലിച്ചു, 50.6% എതിർത്ത് വോട്ട് ചെയ്തു . ഇതേതുടർന്ന് അപകടം മണത്ത കനേഡിയൻ സർക്കാർ കോടതിയെ ഇടപെടുത്തി. ഫെഡറൽ ഗവൺമെന്റ് കാനഡയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയോട് ക്യൂബെക്ക് വിഷത്തിൽ അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു.   ക്യൂബെക്കിന്  ഏകപക്ഷീയമായി കാനഡയിൽ നിന്ന് വിട്ടുപോകാൻ കഴിയില്ലെന്ന് 2000-ൽ, കോടതി വിധിച്ചു, എന്നാൽ ക്യൂബെക്കിലെ ഭൂരിഭാഗം ആളുകളും വിട്ടുപോകാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ ദേശീയ സർക്കാർ വിഷയം ഗൗരവമായി കാണണം എന്നും കോടതി വിധിയിലുണ്ട്.

അങ്ങിനെ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്ന ആഭ്യന്തര രാഷ്‌ട്രീയത്തിന്റെ ഇടയിലാണ് കാനഡ. അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ മറക്കാനും സ്വന്തം സർക്കാരിനെ പതനത്തിൽ നിന്ന് രക്ഷിക്കാനും കൂടിയാണ് ഖാലിസ്ഥാൻ വാദികളുടെ തോളിലേറി ജസ്റ്റിൻ ട്രൂഡോ നടത്തുന്ന ഈ അഭ്യാസം.

എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ

Tags: canadakhalistanQuebec sovereignty movementQuebec nationQuebec nationalism
Share
Tweet
SendShare

More News from this section

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

Latest News

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies