ബെംഗളൂരു : കർണാടകയിൽ ഹിന്ദു തീർത്ഥാടന കേന്ദ്രത്തിന് പച്ചച്ചായം പൂശിയ കേസിൽ യുവാവ് അറസ്റ്റിൽ . അന്താരാ ഗംഗ മലനിരകളിലെ തെക്കൻ കാശി ക്ഷേത്രത്തിലാണ് പച്ചച്ചായം പൂശി, ഇസ്ലാമിക ചിഹ്നങ്ങളും വരച്ചു ചേർത്തത് . സംഭവത്തിൽ പാപരാജനഹള്ളി സ്വദേശി അൻവറിനെയാണ് കോലാർ പോലീസ് അറസ്റ്റ് ചെയ്തത് .
‘ദക്ഷിണകാശി’ എന്നറിയപ്പെടുന്ന അന്താരാ ഗംഗ മലനിരകളിലെ ഗുഹയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബെംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രം. കോലാറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണിത് . ഗുഹാക്ഷേത്രത്തിൽ പച്ചച്ചായം പൂശിയതിനു പുറമേ ചന്ദ്രൻ, നക്ഷത്രം എന്നിവയും വരച്ചു ചേർത്തു . വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.