കണ്ണൂര്‍; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. മൂന്നു കോടിയോളം രൂപ വിലയുള്ള സ്വര്‍ണം ഇവരില്‍ നിന്ന് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5,460 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
നേരത്തെ മറ്റൊരു കേസില്‍ സ്വര്‍ണം കടത്തിയ കോഴിക്കോട് ഉണ്ടന്‍ചാലില്‍ ലിഗീഷിനെ കസ്റ്റംസും കവര്‍ച്ചാസംഘത്തിലെ ഓമശ്ശേരി കിഴക്കേപുനത്തില്‍ ആസിഫിനെ പോലീസും കസ്റ്റഡിയിലെടുത്തിരുന്നു.കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് രണ്ടുപേരും പിടിയിലായത്.