തിരുവനന്തപുരം: വരുമാനത്തേക്കാൾ കൂടുതൽ സമ്പാദ്യം കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സിപിഐ വിശദീകരണം തേടും. ജില്ലാ സെക്രട്ടറി എപി ജയനോടാണ് വിശദീകരണം തേടുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം.
പാർട്ടി കമ്മീഷന്റെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ തീരുമാനിച്ചിരിക്കുന്നത്. എപി ജയനോട് നാളെ റിപ്പോർട്ട് ആവശ്യപ്പെടും.
മുമ്പ് ജയനെതിരെ സിപിഐ വനിതാ നേതാവ് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് സിപിഐ എക്സിക്യൂട്ടിവ് അംഗം കെകെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് ആ പരാതി അന്വേഷിച്ചിരുന്നത്.