മോഹൻലാലിന് ‘സോപ്പ്’ ശിൽപ്പം സമ്മാനിച്ച് ശിൽപി. ശിൽപിയും ഫോട്ടോഗ്രാഫറുമായ തിരുവനന്തപുരം സ്വദേശി ബിജു സീജീയാണ് ശിൽപം സമ്മാനിച്ചത്.രണ്ട് മണിക്കൂറോളം സമയമെടുത്താണ് ബിജു ശിൽപ്പം പൂർത്തിയാക്കിയത്. സോപ്പിലാണ് മോഹൻലാലിന്റെ ചിത്രം കൊത്തിയെടുത്തത്. മുമ്പ് ഒരു സോപ്പിൽ ഏറ്റവും നീളം കൂടിയ ചങ്ങല സൃഷ്ടിച്ചുകൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ബിജു ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ ലോകത്തിലെ ആദ്യ സോപ്പ് ശിൽപ മ്യൂസീയം നിർമ്മിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ബിജു സീജീ. ഇദ്ദേഹം തയാറാക്കിയ മോഹൻലാലിന്റെ ഒടിയൻ ശിൽപവും മലൈക്കോട്ടെ വാലിബൻ ശിൽപവുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനോടകം തന്നെ രാജ്യത്തും വിദേശത്തുമായി നിരവധി സോപ്പ് ശിൽപ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.