തിരുവനന്തപുരം: കത്തെഴുതി വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി വീടുവിട്ടു. കാട്ടാക്കട ആനകോട് സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കാണാതായത്. 8-എയിൽ പഠിക്കുന്ന സുഹൃത്തിന് തന്റെ പെൻസിലുകൾ നൽകണമെന്നും ഞാൻ വീട്ടിൽ നിന്നും പോകുകയാണെന്നുമായിരുന്നു കത്തിൽ.
ഇന്ന് പുലർച്ചെയാണ് വീട്ടുകാർ കത്ത് കണ്ടെത്തുന്നത്. പട്ടക്കുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാന്റും ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോവിന്ദൻ. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുട്ടിയെ കണ്ടു കിട്ടുന്നവർ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.