തിരുവനന്തപുരം: കത്തെഴുതി വെച്ച് വീടുവിട്ട 8-ാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. കെഎസ്ആർടിസി ബസിൽ കുട്ടി യാത്ര ചെയ്യുന്നതു കണ്ട യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കെഎസ്ആർടിസി ബസ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും കുട്ടിയെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
കാട്ടാക്കട ആനകോട് സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) ഇന്നു പുലർച്ചെ 5:30-ഓടെ കാണാതായത്. 8-എയിൽ പഠിക്കുന്ന സുഹൃത്തിന് തന്റെ പെൻസിലുകൾ നൽകണമെന്നും ഞാൻ വീട്ടിൽ നിന്നും പോകുകയാണെന്നുമായിരുന്നു കത്തിൽ. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ കത്ത് കണ്ടെത്തുന്നത്. പട്ടക്കുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.