ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 08:04 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കാനഡയിൽ നടക്കുന്ന സംഭവവികാസങ്ങളെ സാധാരണവത്കരിക്കുന്ന സമീപനം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഹൈക്കമ്മിഷനുകൾക്കുമെതിരായ അക്രമ സംഭവങ്ങൾക്ക് സമാനമായ സാഹചര്യം മറ്റ് രാജ്യങ്ങൾക്ക് നേരിടേണ്ടി വന്നാൽ ഭാരതം പ്രതികരിച്ചതു പോലെ സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യുമോയെന്നും വിദേശകാര്യമന്ത്രി ചോദിച്ചു. ഒട്ടാവയിലെ സ്ഥിതിഗതികളെ സാധാരണവത്കരിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് അക്രമത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം കാനഡയിൽ നിലനിൽക്കുന്നുണ്ട്. ഭാരതത്തിന്റെ ഹൈക്കമ്മീഷനുകൾക്ക് നേരെ സ്‌മോക്ക് ബോംബുകൾ എറിയുന്നു. ഞങ്ങളുടെ കോൺസുലേറ്റുകൾക്ക് മുന്നിലും അക്രമം അഴിഞ്ഞാടുന്നു. പല നയതന്ത്ര പ്രതിനിധികളെയും ലക്ഷ്യം വെക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്യുന്നു. പറയൂ, ഇതെല്ലാം സാധാരണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മറ്റേതെങ്കിലും രാജ്യത്തിന് ഇത് അഭിമുഖീകരിക്കേണ്ടി വന്നാൽ അവർ എങ്ങനെ പ്രതികരിക്കും? ഇത് തികച്ചും ന്യായമായ ചോദ്യമാണെന്ന് താൻ വിശ്വസിക്കുന്നതായും ജയശങ്കർ പറഞ്ഞു. കാനഡയിലെ നിലവിലെ സാഹചര്യം സാധാരണമായി കണക്കാക്കരുതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

 

Tags: S JaishankarExternal Affairs MinisterINDIA-CANADA RAW
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies