നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുന്നു; സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എം.വി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്: എം.ടി. രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുന്നു; സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എം.വി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്: എം.ടി. രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 07:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ് വെയർ കേരളത്തിൽ നടപ്പാക്കാത്തതിൽ എന്ത് ന്യായീകരണമാണ് സംസ്ഥാന സർക്കാരിന് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ കർശന നിബന്ധനകൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ, ഈ നിയമം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണമെന്നും എം.ടി രമേശ് പറഞ്ഞു.

എല്ലാ ബാങ്കിംഗ് ട്രാൻസേഷനും പാൻകാർഡ് നിർബന്ധമാവുമ്പോൾ ഇവിടത്തെ സഹകരണ ബാങ്കുകൾ അത് പാലിക്കാത്തതെന്താണ്. നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുകയാണ്. അതുകൊണ്ടാണ് ആരും അറിയാതെ കോടികൾ നിക്ഷേപിക്കാൻ സാധിക്കുന്നത്. ബാങ്കിംഗ് നിയമങ്ങൾ പാലിക്കാതെ ഞങ്ങൾ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം. ക്ഷേമപെൻഷൻ കൊടുക്കാൻ പോലും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സർക്കാർ ഇപ്പോൾ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പിന്റെ കടംവീട്ടുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സിപിഎം നേതാക്കൾ നടത്തിയ കൊള്ള മുതലിന് സംസ്ഥാന സർക്കാരിന് ഗ്യാരണ്ടി നിൽക്കാൻ പറ്റുമോ. സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ ബലി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.

സഹകരണ ബാങ്കുകളെ ബിജെപി എതിർക്കുന്നില്ല. എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന ബാങ്കുകളെയാണ് എതിർക്കുന്നത്. എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളിൽ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വൻകിടക്കാർ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്. വാർഷിക പരിശോധന നടക്കുന്ന മാർച്ച് അവസാനം പോലും കോടികളുടെ കൊടുക്കൽ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷമാണ് വലിയ തോതിൽ പണം കേരളത്തിലേക്ക് ഒഴുകിയത്. ഇതിനെ കുറിച്ച് പരിശോധിക്കണം. കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഫോറൻസിക് ഓഡിറ്റിങ് നടത്തണം. സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം.

തൃശൂരിൽ സുരേഷ്ഗോപിയ്‌ക്ക് ഇഡി വഴിയൊരുക്കുകയാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ബിജെപിയുടെയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എസി മൊയ്തീനും എംകെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എംവി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്- എംടി രമേശ് ചോദിച്ചു.

 

Tags: COOPERATIVE BANK MONEY FRAUDKaruvannur Fraud BankBJPCPMSuresh GopiM.T RAMESHE D
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies