സുപ്രധാന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പുതിയ വെർഷനിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്നത് കമ്പനി നിർത്തലാക്കി. വിൻഡോസ് 11-ലേക്കുള്ള സൗജന്യ അപ്‌ഗ്രേഡ് നേടുന്നതിനുള്ള അവസരമാണ് മൈക്രോസോഫ്റ്റ് മാറ്റിയിരിക്കുന്നത്. വിൻഡോസ് 10 ഉപയോക്താക്കൾക്ക് മാത്രമാകും ഇനി അപ്‌ഗ്രേഡ് സാദ്ധ്യമാകുക.
വിൻഡോസ് 10 പുറത്തിറക്കിയ വേളയിൽ വിൻഡോസ് 7, വിൻഡോസ് 8 കീ ഉപയോഗിച്ച് സൗജന്യ അപ്‌ഗ്രേഡിന് കമ്പനി അനുവദിച്ചിരുന്നു. വിൻഡോസ് 7, 8 ഉത്പന്ന കീകൾക്ക് ഇനി വിൻഡോസ് 11,10 എന്നിവ സജീവമാക്കാൻ സാധിക്കില്ല. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ സപ്പോർട്ട് ചെയ്യുന്നത് കമ്പനി നിർത്തലാക്കാൻ തീരുമാനിച്ചതാണ് ഇതിന് കാരണം.
ഇനി മുതൽ ഈ വെർഷനുകളിലുള്ള സിസ്റ്റങ്ങൾക്ക് യാതൊരുവിധ സുരക്ഷാ അപ്‌ഡേറ്റുകളോ സാങ്കേതിക പിന്തുണയോ ലഭിക്കില്ല.