തൃശൂര്‍: ഹെൽമറ്റിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടർ പാർക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. തൃശൂര്‍ പുത്തൂര്‍ പൊന്തേക്കല്‍ സോജന്റെ സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റിലായിരുന്നു പാമ്പ് കയറിയത്. ഭാഗ്യം കൊണ്ടാണ് പാമ്പിന്റെ കടിയേൽക്കാതിരുന്നതെന്ന് സോജൻ പറഞ്ഞു.
ജോലി സ്ഥലത്ത് പാർക്ക് ചെയ്തതായിരുന്നു സ്കൂട്ടർ. വൈകിട്ട് നാലു മണിക്ക് കൂടെ ബൈക്കെടുക്കാനെത്തിയപ്പോഴാണ് ഹെല്‍മറ്റിനകത്ത് എന്തോ കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പാമ്പ് ആണെന്ന് അറിഞ്ഞ ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പാമ്പു പിടിത്തക്കാരൻ ലിജോ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. രണ്ട് മാസം പ്രായമുള്ള മൂര്‍ഖന്‍ കുഞ്ഞാണ് ഹെല്‍മറ്റില്‍ കയറിയിരുന്നത്.