ഇന്ത്യൻ നേവിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഓൺലൈനിലും ഓഫ്ലൈനിലും പ്രവർത്തിക്കാൻ കഴിയുന്ന നേവ് ഇ-ക്യാഷ് കാർഡ് കൊണ്ടുവരുന്നതായി നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ. സ്വവലംബൻ സെമിനാറിൽ കാർഡ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രമാദിത്യ ഉൾപ്പെടെ ഇന്ത്യൻ നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകളിൽ ഇത് പരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയത്വം എന്നത് ഒരു തന്ത്രപരമായ ആവശ്യമാണെന്ന് ഇന്നത്തെ ആഗോള സാഹചര്യങ്ങൾ വ്യക്തമാക്കി. 2047-ഓടെ ഇന്ത്യൻ നാവികസേന പൂർണമായി ആത്മനിർഭരതയിലെത്തും. പ്രതിവർഷം 100 ബില്യൺ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്. ഇതോടെ ഇന്ത്യ ലോകത്തിന് മുന്നിലെത്തി. ഇടപാടുകളുടെ എണ്ണം ക്രമാനുഗതമായി ഉയരുകയാണ്. ഇതിൽ നിന്ന് പ്രടോദനം ഉൾകൊണ്ടാണ് ഇന്ത്യൻ നേവി ഇത്തരത്തിൽ ഒരു നേവ് ഈ ക്യാഷ് കാർഡ് പുറത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2020-ൽ നേവി ഓഫീസർ ക്യാപ്റ്റൻ വാസു ധീരജാണ് ആശയം കൊണ്ടുവന്നത്. നിലവിലുള്ള ഓൺലൈൻ സൊല്യൂഷനിലേക്ക് ഓഫ്ലൈൻ സൊല്യൂഷൻ ഉൾപ്പെടുത്തി പരിഷ്കരിച്ചു. കടലിൽ ഓഫ്ലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുന്ന ഡബിൾ ചിപ്പ് കാർഡിന്റെ ട്രയലുകൾ 2021-ൽ ഐഎൻഎസ് വിക്രമാദിത്യയിൽ നടത്തി. ഇന്ത്യൻ നേവിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ പദ്ധതി പുനരാവിഷ്കരിച്ചത്.