എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസാണ് പിടിയിലായത്. വിമാനത്താവളത്തിൽ ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 1399 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡിആർഐ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. തുടർന്ന് ജൂസ് മെഷീനിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
അതേസമയം, പരിശോധനയ്ക്കിടെ മറ്റൊരു യാത്രക്കാരനിൽ നിന്നും കസ്റ്റംസ് സ്വർണം കണ്ടെടുത്തു. മലപ്പുറം സ്വദേശി അമീറിന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.