പത്തനംതിട്ട: തിരുവല്ല തെള്ളിയൂർ മണികണ്ഠൻ ആൽത്തറയിൽ സ്ഥാപിച്ചിരുന്ന അയ്യപ്പ വിഗ്രഹവും വിളക്കും സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ. അയ്യപ്പന്റ മൺ വിഗ്രഹം സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തല്ലിയുടച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ കോയിപ്രം പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. എല്ലാവർഷവും മകരവിളക്കിന് പേട്ടതുള്ളൽ, അയ്യപ്പൻ വിളക്ക് തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ആരാധന കേന്ദ്രമാണ് തെള്ളിയൂർ മണികണ്ഠൻ ആൽത്തറ.
അയ്യപ്പകേന്ദ്രം നശിപ്പിക്കപ്പെട്ട സംഭവത്തിൽ വിശ്വഹിന്ദു പരിഷത് ജില്ല ഉപാദ്ധ്യക്ഷൻ കെ.വി. വാമദേവൻ നായർ, ബിജെപി ഏരിയ സെക്രട്ടറി കെ.എൻ. രാധാകൃഷ്ണൻ, തെള്ളിയൂർക്കാവ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശശീന്ദ്രൻ നായർ, ആൽത്തറ ഭജനസംഘം പ്രസിഡന്റ് വൈശാഖ് തുടങ്ങിയവർ പ്രതിഷേധിച്ചു.