തിരുവനന്തപുരം: തലസ്ഥാനത്തെ റവന്യൂ ജില്ലാ സ്കൂൾ കായികമേള 2023 ഒക്ടോബർ 8,9 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നും, സ്പോർട്സ് സ്കൂളുകളിൽ നിന്നുമായി സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും. 5,000-ൽ അധികം കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡി.ആർ. ജോസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.