ബെംഗളൂരു: പായസക്കൂട്ട് പാക്കറ്റുകളിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് യുവാവിനെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. സ്വർണം ചെറുതരികളാക്കി പായസക്കൂട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് സ്വർണം കടത്തിയത്. പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളിൽ നിറച്ച 374 ഗ്രാം സ്വർണമാണ് യുവാവ് കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് 20 ലക്ഷം രൂപയോളം വിലവരും.