പൈശാചികം.! അട്ടിമറി എന്ന് പോയിട്ട് അ എന്ന് പറയാനുമായില്ല; അഫ്ഗാനെ അടിച്ചൊതുക്കി പെട്ടിയിലാക്കി ഇന്ത്യ; സ്തുതി പറഞ്ഞ് ഹിറ്റ്മാൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൈശാചികം.! അട്ടിമറി എന്ന് പോയിട്ട് അ എന്ന് പറയാനുമായില്ല; അഫ്ഗാനെ അടിച്ചൊതുക്കി പെട്ടിയിലാക്കി ഇന്ത്യ; സ്തുതി പറഞ്ഞ് ഹിറ്റ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 09:19 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി:വമ്പൻ അട്ടിമറി നടത്തുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ച അഫ്ഗാനെ അട്ടിമറി പോയിട്ട് അ എന്ന് പറയാൻ പോലും അനുവദിക്കാതെ അക്ഷരാർത്ഥത്തിൽ എടുത്തിട്ടലക്കി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. നായകൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ച ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയവരൊക്കെയും തകർത്തടിച്ചപ്പോൾ ഇന്ത്യ 35-ാം ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 273 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഒരിക്കൽപ്പോലും വെല്ലുവിളിക്കാൻ അഫ്ഗാൻ കരുത്തിനായില്ല. ഇന്ത്യ എട്ടു വിക്കറ്റിന് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് ആശ്വസിക്കാൻ വകയുള്ളത് റാഷിദ് ഖാന് ലഭിച്ച രണ്ടു വിക്കറ്റ് മാത്രമാണ്. 84 പന്തിൽ 131 റൺസെടുത്ത് അഫ്ഗാനെ ഇല്ലാതാക്കിയത് ഹിറ്റ്മാനായിരുന്നു.

ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോർഡും രോഹിത് പഴങ്കഥയാക്കി. 16 ഫോറും 5 പടുകൂറ്റൻ സിക്‌സറുകളുമായാണ് താരം ലോകകപ്പിലെ ഏഴാം സെഞ്ച്വറി പൂർത്തിയാക്കിയത്.55 റൺസുമായി കോഹ്ലിയും 25 റൺസുമായി ശ്രേയസ് അയ്യറും പുറത്താകാതെ നിന്നു. മുൻ നിര ബാറ്റർമാരെല്ലാം കഴിഞ്ഞ മത്സരത്തിലെ ക്ഷീണം തീർത്തപ്പോൾ അഫ്ഗാന് മറുപടിയുണ്ടായിരുന്നില്ല. ആദ്യ മത്സരത്തിൽ പൂജ്യത്തിന് മടങ്ങിയ ഇഷാനും 47 പന്തിൽ 47 റൺസ് സ്‌കോർ ചെയ്തു.

ഓപ്പണിംഗ് വിക്കറ്റിൽ ഇറങ്ങിയ നായകൻ രോഹിത് ശർമ്മ(131)യും ഇഷാൻ കിഷനും ചേർന്ന് 156 റൺസ് ഇന്ത്യൻ സ്‌കോർ ബോർഡിൽ എഴുതിചേർത്തു. 47 റൺസെടുത്ത ഇഷാനും അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലി(55)യുടെയും മികവിൽ ഇന്ത്യ വിജയം കൈപടിയിലൊതുകുകയായിരുന്നു. ശ്രേയസ് അയ്യർ 23 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി(80) അസ്മത്തുള്ള ഒമർസായ്(62)എന്നിവരുടെ അർദ്ധസെഞ്ച്വറി പ്രകടനം അഫ്ഗാന് കരുത്തായി. ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് ബുമ്ര നേടിയത്. ഇബ്രാഹിം സദ്രാൻ (22), റഹ്‌മാനുള്ള ഗുർബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരെ 15 ഓവറിന് മുമ്പേ അഫ്ഗാനിസ്ഥാന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി(80) അസ്മത്തുള്ള ഒമർസായ്(62) കൂട്ട്‌കെട്ടിൽ പിറന്ന 121 റൺസ് അഫ്ഗാനിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചു. ഹഷ്മത്തുള്ള ഷാഹിദി(80)യാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. പാണ്ഡ്യയാണ് 35-ാം ഓവറിൽ ഒമർസായിയെ പുറത്താക്കി ഈ കൂട്ട് കെട്ട് പൊളിച്ചത്.

പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവർക്കും മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. മുജീബ് ഉർ റഹ്‌മാൻ (10), നവീൻ ഉൾ ഹഖ് (9) എന്നിവർ പുറത്താകാതെ നിന്നു.

Tags: afganistanrohit sharmaIndiaRECORDSWC2023
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies