ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈന്യം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസ്സിവർ സ്റ്റേഷൻ (ബിടിഎസ്) സ്ഥാപിച്ചു. 1,500 അടി ഉയരത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിടിഎസ് സ്ഥാപിച്ചിരിക്കുന്നത്.
‘15,500 അടി ഉയരത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് ആശയവിനിമയം വിപുലീകരിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈന്യം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി സഹകരിച്ച് ആദ്യത്തെ ബി.എസ്.എൻ.എൽ ബേസ് ട്രാൻസ്സിവർ സ്റ്റേഷൻ (ബിടിഎസ്) സ്ഥാപിച്ചു.’ ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് സേഫ്റ്റി കോർപ്സ് ചിത്രങ്ങൾ സഹിതം എക്സിൽ കുറിച്ചു.
പ്രദേശത്ത് നിന്ന് 175 ലധികം കുഴിബോബുകൾ നിർവീര്യമാക്കിയതിലും വേലിസ്ഥാപിക്കുന്നതിലും പ്രദേശം വൃത്തിയാക്കിയതിലും കാണിച്ച വേഗതക്ക് ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് സേഫ്റ്റി കോർപ്സിന്റെ ലഡാക്കിലെ ജില്ലാ മജിസ്ട്രേറ്റ് സന്തോഷ് സുഖദേവ് നന്ദി പറഞ്ഞു.
‘175 കുഴിബോബുകൾ വിജയകരമായി നശിപ്പിച്ച് പ്രദേശം വ്യത്തി ആക്കുന്നതിലും വേലി കെട്ടുന്നതിലും വേഗത്തിലുള്ള പ്രവർത്തനം നടത്തിയ ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന് സിയാച്ചിനിലെ ഫോബ്രാംഗ്, യുവർഗോ, ലുകുങ് ഗ്രാമവാസികളുടെ പേരിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു’. അദ്ദേഹം കൂട്ടിചേർത്തു.
മൊബൈൽ ഫോണുകളെ നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്നതിനാണ് ബിടിഎസ് ഉപയോഗിക്കുന്നത്. ഇത് മൊബൈൽ ഫോണുകളിലേക്ക് റേഡിയോ സിഗ്നലുകളെ അയക്കുകയും സ്വീകരിക്കുകയും ചെയ്യും. കൂടാതെ അവയെ ഇന്റർനെറ്റിലേക്കോ മറ്റ് ടെർമിനലുകളിലേക്കോ എത്തിക്കുന്നതിന് ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുകയും ചെയ്യും.
#IndianArmy#Siachen Warriors in collaboration with BSNL established first ever BSNL BTS at forward posts of the highest battlefield on 06 October to extend mobile communication for the soldiers deployed at more than 15,500 feet#SiachenWarriors@NorthernComd_IA@lg_ladakh… pic.twitter.com/54D8HrXWQe
— @firefurycorps_IA (@firefurycorps) October 12, 2023
“>