ഡൽഹി: പി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യിൽ രക്ഷാബന്ധൻ കെട്ടികൊടുത്ത് മെക്സിക്കൻ സെനറ്റ് പ്രസിഡന്റ് അന ലിലിയ റിവേര. ഹൃദയസ്പർശിയായ നിമിഷമാണ് പി20 ഉച്ചകോടിക്കിടെ അരങ്ങേറിയത്. ഇന്ത്യയും മെക്സിക്കോയും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയാണ് പ്രതീകാത്മക പ്രവൃത്തിയിലൂടെ വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങളും പങ്കിടുന്ന ഐക്യം ഇത് വ്യക്തമാക്കുന്നു.
രക്ഷാബന്ധൻ കെട്ടി നൽകിയ അന ലിലിയ റിവേരയെ ശിരസ്സിൽ കൈ വച്ച് നരേന്ദ്രമോദി അനുഗ്രഹിച്ചു. പ്രധാനമന്ത്രിയുടെ ആശീർവാദത്തിൽ ഹൃദയം നിറഞ്ഞ റിവേര, തന്റെ രണ്ട് കൈകളും ഹൃദയത്തോട് ചേർത്ത് അനുഗ്രഹം സ്വീകരിച്ചു. തുടർന്ന്, ഇരവരും പരസ്പരം കൈ കൂപ്പി നമസ്കാരം പറയുന്നതും വീഡിയോയിൽ കാണാം.
For Hon’ble PM Shri @narendramodi ji, International relations is much beyond diplomacy and balance of power. It’s about creating bonds that outlive individuals and forge a new path for coming generations.
A special moment from today’s #P20Summit as President of the Mexican… pic.twitter.com/jVrqjUpz7P
— Anurag Thakur (@ianuragthakur) October 13, 2023
“>
ഭാരതീയ ഉത്സവമായ രക്ഷാബന്ധൻ വേളയിൽ സാധാരണയായി ആചരിക്കുന്ന ഈ രാഖി കെട്ടൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര നേതാക്കൾക്ക് സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മനോഹര സന്ദേശം കൈമാറി. ഇന്ന് രാവിലെയാണ് ഡൽഹിയിൽ വച്ച് നടക്കുന്ന 9-ാമത് പി20 ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയ്ക്കുള്ള പാർലമെന്റുകൾ’ എന്നതാണ് ഈ വർഷത്തെ പി20 ഉച്ചകോടിയുടെ മുഖ്യ വിഷയം.